കാസര്‍കോട് ജില്ലയില്‍ പൂർണ ലോക്ക് ഡൗണ്‍ ; മറ്റ് ജില്ലകളിൽ ഭാഗീകം

തിരുവനന്തപുരം: കൊറോണ വൈറസ് സ് പടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയില്‍ പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റ് മൂന്നു ജില്ലകളില്‍ ഭാഗികമായാകും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. കേന്ദ്രസർക്കാർ ഇന്നലെ കേരളത്തിലെ 7 ജില്ലകൾ അടച്ചിടാൻ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഉചിതമായ തീരുമാനമെടുക്കാൻ ഇന്ന് ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.

എറണാകുളം,പത്തനംതിട്ട,കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക ലോക്ക്ഡൗണും ഉണ്ടാകും. ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളു.കൊറോണ വൈറസ് കൂടുതൽ ബാധിച്ച കാസര്‍കോട് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ആളുകൾ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. യോഗത്തില്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ വ്യക്തമാകും.

Also Read  താനാണ് വനം വകുപ്പിന് പാമ്പ് പിടിക്കുന്നതിൽ പരീശീലനം നൽകിയത്, ഇന്നവർ തന്നെ ഒരിടത്തും വിളിക്കരുതെന്ന് പറയുന്നു ; സങ്കടം തുറന്ന് പറഞ്ഞ് വാവ സുരേഷ്