കാർഷിക ബിൽ പാസാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്ന് രാജ്യത്ത് കാർഷിക ബിൽ പാസാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്ന തരത്തിലാണ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയതെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ബില്ലിനെതിരെ ഇടത്പക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Also Read  ടോമിൻ തച്ചങ്കരിയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്