കാർ ഇടിക്കാൻ കാരണം ബാലഭാസ്കറിന്റെ അമിത വേഗം, 1കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് ഡ്രൈവർ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ അപകട മരണം ഇന്നും ഒരു ഞെട്ടലാണ്. ബാലഭാസ്കറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് ബാലഭാസ്കറിന്റെ ഡ്രൈവർ ഒരു കോടി രൂപ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കാർ അപകടത്തിൽപെടുമ്പോൾ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കരായിരുന്നുവെന്നും വേഗ കൂടുതലാണ് അപകട കാരണമെന്നും ഡ്രൈവർ അർജുൻ ട്രിബ്യുണലിനെ അറിയിച്ചു.

എന്നാൽ അർജുൻ കോടതിയിൽ അറിയിച്ച വാദങ്ങൾക്ക് നേർവിപരീതമാണ് ക്രൈബ്രാഞ്ച് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിൽ അർജുനാണ് വാഹനം ഓടിച്ചതെന്നാണ് റിപ്പോർട്ട്‌ കൂടാതെ ബാലഭാസ്കറിന്റെ ഭാര്യ നൽകിയ മൊഴിയിലും അർജുനാണ് വാഹനം ഓടിച്ചിരിക്കുന്നതെനാണ്. എന്നാൽ ബാലഭാസ്കർ വാഹനം ഓടിക്കുന്ന സമയത്ത് താൻ പിൻസീറ്റിലായിരുന്നുവെന്നും ചികിത്സക്കും മറ്റുമായി 1.21 കോടി രൂപ തനിക്ക് ചിലവായെന്നാണ് അർജുന്റെ വാദം.

Also Read  ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

ഫോറൻസിക് കണ്ടെത്തലുകളിൽ അടക്കം അർജുനാണ് വാഹനം ഓടിച്ചിരുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സിബിഐ അന്വേഷണം ആരംഭിക്കാൻ ഇരിക്കുന്ന ഇ ഘടത്തിൽ അന്വേഷണം വഴി തെറ്റിച്ചു വിടാനുള്ള ശ്രമാണ് അർജുന്റെതെന്ന് മറുഭാഗവും വാദിച്ചു. അപകടത്തിൽ അർജുന്റെ തലക്ക് പരിക്കേൽക്കാൻ കാരണ സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതെ മുൻ സീറ്റിൽ ഇരുന്നതാണെന്നാണ് ഫോറൻസിക് കണ്ടെത്തൽ.