കാർ ഇടിച്ചത് ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മൂവർ സംഘം ക്രൂരമായി മർദിച്ചു

കൊല്ലം : കാർ ഇടിച്ചത് ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മൂവർ സംഘം ക്രൂരമായി മർദിച്ചു. കൊല്ലം പറവൂർ സ്വദേശിയും ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനാണ് മർദ്ദനമേറ്റത്. പാരിപ്പള്ളി ചിറക്കരയിൽ വെച്ചാണ് ബിജുവിനെ മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്.

ഇൻസ്‌പെക്ടർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ കാർ ഇടിച്ചത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ യുവാക്കളുടെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. രാജേഷ്,പ്രദീഷ്,മനു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

  ബിജെപി വനിതാ സ്ഥാനാർത്ഥിയെ മർദ്ധിച്ചതായി പരാതി

വിവരമറിഞ്ഞെത്തിയ പോലീസ് മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ ഇൻസ്‌പെക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കൾ സഞ്ചരിച്ച വാഹനത്തിന് സൈഡ് നൽകാത്തതിനെ തുടർന്ന് ഇൻസ്‌പെക്ടറുടെ വാഹനത്തിൽ കാർ ഇടിപ്പിക്കുകയായിരുന്നെന്നാണ് വിവരം. കാർ ഇടിച്ചത് ചോദ്യം ചെയ്തതോടെ ആക്രമിക്കുകയായിരുന്നു.

Latest news
POPPULAR NEWS