കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് വാക്കേറ്റം, എസ്‌ഐ യുടെ മകളെ കയറിപിടിച്ചതായി പരാതി, കള്ളക്കേസിൽ കുടുക്കിയതാണെന്ന് യുവാവ് ; എസ്‌ഐ യുടെ പരാതി വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ട് എസ്പി

കണ്ണൂർ : തന്റെ കടയുടെ മുന്നിൽ കാർ പാർക്ക് ചെയ്ത എസ്‌ഐ യെ ചോദ്യം ചെയ്ത യുവാവിനെ പോസ്കോ കേസിൽ കുടുക്കിയതായി യുവാവ് നൽകിയ പരാതിയിൽ വിശദാന്വേഷണത്തിന് ഉത്തരവിട്ട് പോലീസ്. പയ്യന്നൂർ സ്വദേശി ഷമീമിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ആഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂർ നഗരത്തിലെ ബേക്കറിയിലെത്തിയ എസ്‌ഐ തന്റെ വാഹനം ടയർ സർവീസ് കടയുടെ മുൻവശത്തായി പാർക്ക് ചെയ്തു. ടയർ ഷോപ്പിലെത്തിയ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായതോടെ കാർ മാറ്റിയിടാൻ ഷമീം ആവിശ്യപെടുകയായിരുന്നു. എന്നാൽ എസ്‌ഐ അതിന് തയ്യാറാകാത്തത് വാക്കേറ്റത്തിന് കാരണമായി.

  ലോക ഭരണാധികാരികൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ വയ്യാതെ മുട്ടുമടക്കിയപ്പോൾ കൃത്യം ആറുമണിയ്ക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ച് നിവർത്തി വർത്തമാനം പറയും: മുഖ്യമന്ത്രിയെ കുറിച്ച് ഹരീഷ് പേരടി

പിന്നീട് കാറുമായി പോയ എസ്‌ഐ പിറ്റേ ദിവസം പോലീസ് യൂണിഫോമിൽ എത്തി ഷമീമിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കേക്ക് മേടിക്കുന്നതിനിടെ കാറിലിരുന്ന മകളെ ഷമീം കയറി പിടിച്ചെന്ന് എസ്‌ഐ യുടെ ഭാര്യ പോലീസിൽ പരാതി നാക്കുകയായിരുന്നു.

എസ്‌ഐ വ്യക്തി വൈരാഗ്യം മൂലം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായണെന്ന് ഷമീം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഷമീമിന്റെ പരാതിയിൽ വിശദമായി അന്വേഷണം നടത്താനാണ് റൂറൽ എസ്പി പൊലീസിന് നിർദേശം നൽകിയത്.

Latest news
POPPULAR NEWS