കിടക്കയിൽ കിടന്ന് ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി ഷഹാനയുടെ പ്രണവ്

കൊറോണ വൈറസിനെതിരെ രാജ്യത്ത് ജനതാ കർഫ്യൂ ആചരിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി വൈകിട്ട് അഞ്ചു മണിക്ക് എല്ലാവരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആചരിക്കുന്നതിനായി കൈ കൊട്ടുകയോ പത്രങ്ങൾ കൂട്ടിയടിക്കുകയോ ചെയ്യാൻ ആവശ്യപ്പെട്ട സംഭവം എല്ലാവരും ഏറ്റെടുക്കുകയും വൻ വിജയമായി തീരുകയും ചെയ്തിരുന്നു. രാജ്യത്തെ ഭൂരിഭാഗം വരുന്ന ആളുകളും അത് ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രണവിന്റെയും ഷഹാനയുടെയും വിവാഹം നിറഞ്ഞു നിന്നിരുന്നു. ബൈക്ക് അപകടത്തിൽ അരയ്ക്ക് താഴോട്ട് തളർന്നതൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ പ്രണവിനെ സമൂഹ മാധ്യമത്തിൽ കൂടി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ ഷഹാനയാണ് വിവാഹം കഴിച്ചത്. ഇന്ന് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം പ്രണവും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ കട്ടിലിൽ കിടന്നു കൊണ്ട് രണ്ട് കൈയും കൊട്ടി സ്മരിക്കുകയുണ്ടായി. അതിന്റെ വീഡിയോ നിമിഷനേരം കൊണ്ട് ആയിരങ്ങളാണ് ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തത്. വീഡിയോ കാണാം.