കിടിലൻ ഫീച്ചറുകളുമായി കൊറോണ കാലത്ത് ഗൂഗിൾ ഡ്യൂവോ വീഡിയോ കാളിംഗ് ആപ്പ്

കൊറോണ കാലത്ത് ലോക്ക് ഡൌൺ കാരണം പലരും വീട്ടിൽ തന്നെ ഇരുപ്പാണ്. കോവിഡ് പടർന്ന് പിടിക്കുന്ന സാധ്യത കണ്ട് വിദേശത്ത് നിന്ന് ഉള്ളവരും അവിടെ തന്നെ കഴിയുകയാണ് ഇ അവസരത്തിൽ പ്രവർത്തനം കൂടുതൽ മിക്കവറ്റതാക്കുകയാണ് ഗൂഗിളിന്റെ വീഡിയോ കാളിഗ് അപ്ലിക്കേഷനായ ഗൂഗിൾ ഡ്യൂവോ.

പുതിയതായി നാല് ഫീച്ചറുകളാണ് ആപ്പ് അവതരിപ്പിക്കുന്നത്. കുറഞ്ഞ ബാൻഡ് വിത്ത്‌ കണക്ഷനിൽ പോലും സുഗമമായി വീഡിയോ കാൾ നടത്താനും ഒപ്പം വീഡിയോ കാളിന്റെ ഇടക്ക് വെച്ച് ഫോട്ടോ എടുക്കാനും പുതിയ അപ്ഡേറ്റ് സഹായിക്കുന്നു. വീഡിയോ കാളിങ്ങിന്റെ ഇടയിൽ എടുക്കുന്ന ഫോട്ടോ സംസാരിച്ചു കൊണ്ട് ഇരിക്കുന്ന ബാക്കി ഉള്ളവർക്ക് ഓട്ടോമാറ്റിക്കായി ഇ ഫോട്ടോ എത്തുകയും ചെയ്യുന്നു. വീഡിയോ, വോയ്‌സ് കാളിങ്ങിൽ പങ്ക് എടുക്കാൻ പറ്റാത്തവർക്ക് മെസ്സേജ് അയക്കാൻ ഉള്ള സൗകര്യവും ഗൂഗിൾ ഡ്യൂവോ നൽകുന്നു.