കിടിലൻ ഫീച്ചറുമായി ആപ്പിളിന്റെ ഐ ഫോൺ 12 എത്തുന്നു

ലോക്ക് ഡൌൺ കാലത്തും വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ഐ ഫോൺ (i phone 12). ഇ വർഷം ഒക്ടോബറോടെ ഇറങ്ങുന്ന ആപ്പിൾ ഫോണുകളുടെ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. വിവോ, റെഡ് മി, നോക്കിയ തുടങ്ങിയ കമ്പിനികൾക്ക് ഇത് കടുത്ത വെല്ലുവിളിയായേക്കും. ഡിസ്പ്ലേ, ക്യാമറ, ബാറ്ററി ശേഷി തുടങ്ങിയവയിൽ വൻ മാറ്റം ഉണ്ടാകും എന്നാണ് റിപോർട്ടുകൾ.

4400 എം എ എച് ബാറ്ററിയോടെ കൂടി ഇറങ്ങുന്ന പതിപ്പാണ് എന്നാണ് റിപ്പോർട്ട്കൾ കൂടാതെ പോട്രേറ്റ് ഫോട്ടോകൾ എടുക്കാനായി ലിഡാർ ഡെപ്ത് സെൻസറുകൾ ഉണ്ടാകുന്നെന്നും, സ്ക്രീൻ നോച്ച് വലുപ്പം കുറയ്ക്കും ഫേസ് അൺലോക്ക് സംവിധാനം കൂടുതൽ വിപുലീകരിക്കും തുടങ്ങിയ സവിശേഷതകളും കൂടെ ഉണ്ടാകും.