കുഞ്ഞാലി മരയ്ക്കാർ സിനിമയ്‌ക്കെതിരെ വിമർശനം ; ഒപ്പത്തിലെ കണ്ണ് കാണാത്ത നായകന്റെ കൈയിൽ വാച് എന്തിനാ എന്ന് ചോദിച്ചവരുണ്ട് മറുപടിയുമായി മോഹൻലാൽ

മലയാള സിനിമയുടെ നിത്യ വസന്തമാണ് മോഹൻലാൽ. നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ഇറങ്ങാൻ ഇരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. എന്നാൽ കൊറോണ കാരണം തിയേറ്ററുകൾ അടിച്ചിട്ടതിനാൽ റിലീസ് ഡേറ്റ് നീട്ടുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ദൃശ്യ വിസ്മയം ഒരുക്കുന്ന സിനിമയിൽ മുൻനിര ടെക്‌നിഷന്മാരുമുണ്ട്. സമൂത്തിരിയുടെ പടത്തലവന്മാരായ കുഞ്ഞാലി മരയ്ക്കാറിന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

സിനിമയുടെ ആദ്യ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ നിരവധി വിമർശനങ്ങളാണ് ചിത്രത്തിന് എതിരെ ഉയർന്നത്. കുഞ്ഞാലി മരക്കാർ ജീവിച്ചിരുന്ന കാലഘട്ടത്തിലുള്ള വസ്ത്രങ്ങളല്ല ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ആദ്യം ഉയർന്ന വിമർശനം. ചരിത്രം അതേ പോലെ പറയുന്ന സിനിമയാണെങ്കിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ആവിശ്യമുണ്ടോയെന്നും വിമർശകർ ചോദിച്ചിരുന്നു. എന്നാൽ ഇത്തരക്കാർക്ക് മറുപടി നൽകുകയാണ് മോഹൻലാൽ ഇപ്പോൾ.

  കതിരൂരിൽ പൊട്ടിത്തെറിച്ചത് നാടൻബോംബ്; കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി

ഇനി ഇറങ്ങാൻ ഇരിക്കുന്ന കുഞ്ഞാലി മരക്കാറിന് മുൻപും ഇത്തരം വിമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിൽ കണ്ണുകാണാത്ത താൻ ചെയ്ത വേഷത്തിന് എന്തിനാണ് കൈയിൽ വാച്ച് കെട്ടിയിരിക്കുന്നത് എന്നാണ് ചിലർ ചോദിച്ചതെന്നും എന്നാൽ സിനിമ ഇറങ്ങിയ ശേഷം ഇ ചോദ്യങ്ങൾ ഒന്നും ഉയർന്നില്ലന്നും ഇദ്ദേഹം പറയുന്നു. കുഞ്ഞാലി മരക്കാർ ചരിത്രപരമായപഠനവും ചില വസ്തുതകളും യുക്തിയും ഭാവനയും ചേർത്താണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS