പേരൂർക്കട അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് പുറത്ത്. ടിവി അനുപമ ഐഎഎസ് തയ്യാറാക്കിയ റിപ്പോർട്ടാണ് പുറത്തായത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അമ്മയായ അനുപമയുടെ അറിവോടെ ആണെന്നും അനുപമയുടെ അച്ഛനും അനുപമയും ചേർന്നാണ് കരാർ ഉണ്ടാക്കിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അനുപമയ്ക്ക് ഇഷ്ടമുള്ളപ്പോൾ കുഞ്ഞിനെ തിരിച്ചെടുക്കാം എന്നായിരുന്നു കരാർ. കരാറിലെ ഒപ്പുകൾ അനുപമയുടേത് ആണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തിയാണ് കരാറിൽ ഒപ്പ് വെപ്പിച്ചതെന്ന് അനുപമ പറയുന്നു.
അനുപമയുടെ അറിവോടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അജ്ഞാത ഫോൺ സന്ദേശത്തിലൂടെ ശിശുക്ഷേമ സമിതിയെ കാര്യങ്ങൾ അറിയിക്കുകയായിരുന്നെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.