കുഞ്ഞിനെ എറിഞ്ഞു കൊന്ന ശരണ്യയുടെ കാമുകൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കണ്ണൂർ: പിഞ്ചുകുഞ്ഞിനെ കടൽ തീരത്തെ കരിങ്കൽകൂനയിൽ എറിഞ്ഞു കൊന്ന ശരണ്യയുടെ കാമുകനായ നിധിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നുള്ള വാർത്തകൾ പുറത്തു വരുന്നു. അയാളുടെ നാട്ടിൽ നടക്കുന്ന ഒട്ടുമിക്ക പ്രധനങ്ങളിലും നിഥിന് പങ്കുണ്ടന്നു പറയുന്നു. കണ്ണൂർ തീണ്ടിക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച കേസിലെയും ബാഗ് തട്ടിപ്പറിച്ചു ഓടിയ കേസിലും എല്ലാം ഇയാൾ പ്രതിയാണ്. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയ പല വകുപ്പുകളിൽ നാട്ടുകാർ ഇയാളെ പിടികൂടിയിട്ടുണ്ട്. ഇപ്പോൾ അവസാനം വിയനെന്ന പിഞ്ചുകുഞ്ഞിനെ കൊന്ന കേസിലും ഇയാൾക്ക് നേരിട്ടു ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കൂടാതെ ഇയാൾ ഡി വൈ എഫ് ഐ പ്രവർത്തകൻ കൂടിയാണ്.

ഇയാളുടെ പ്രവർത്തിയെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും വാർത്തകൾ പരക്കുന്നുണ്ട്. അമ്പലത്തിലെ വഞ്ചി കുത്തി തുറന്ന സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. ഒടുവിൽ ചോദ്യം ചെയ്യലിനിടയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. വിയാൻ കൊല്ലപ്പെടുന്നതിന്റെ തലേ രാത്രിയിൽ നിധിൻ ശരണ്യയുടെ വീട്ടിൽ വന്നതായും, നാട്ടുകാർ അത് കണ്ടതായും പറയുന്നു. നിധിനെ കണ്ട നാട്ടുകാർ എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്നും പോലീസ് കാണാതെ ഇരിക്കാൻ മാറി നിൽക്കുകയാണെന്നും പറഞ്ഞു.

  ഫേസ്‌ബുക്ക് കാമുകനെ കാണാൻ പോയ യുവതിക്ക് രണ്ടര പവന്റെ സ്വർണമാല നഷ്ടമായി

ഇയാളെ കണ്ടത് സംബന്ധിച്ച് സാക്ഷികൾ പോലീസിൽ മൊഴി നൽകിയതിനെ തുടർന്ന് സി സി ടി വി ക്യാമറ പരിശോധനയിൽ നിധിൻ ബൈക്കിൽ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൂടാതെ ശരണ്യയുടെയും നിധിന്റെയും ഫോൺ സംഭാഷണം പരിശോധിച്ചപ്പോൾ 7000 സെക്കന്റ്‌ സമയത്തോളം ഇവർ സംസാരിച്ചിട്ടുണ്ടെന്നും പോലീസ് സ്ഥിതീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. നിഥിന് കുഞ്ഞിന്റെ മരണത്തിൽ നേരിട്ടു പങ്കുണ്ടോയെന്നും നിഥിന്റെ പ്രേരണയിലാണോ ശരണ്യ കുഞ്ഞിനെ കൊന്നതെന്നും ഇനി അറിയാനുണ്ട്.

Latest news
POPPULAR NEWS