വിവാഹത്തിന് മുൻപുണ്ടായ കുഞ്ഞിനെ മാതാപിതാക്കൾ ദത്ത് നൽകുകയും തുടർന്ന് നിയമ പോരാട്ടങ്ങൾക്കൊടുവിൽ കുഞ്ഞിനെ സ്വന്തമാക്കുകയും ചെയ്ത അനുപമയെയും ഭർത്താവ് അജിത്തിനെയും മലയാളികൾ മറക്കാനിടയില്ല. ഇപ്പോഴിതാ ഏറെ സന്തോഷത്തോടെ തങ്ങളുടെ പുതിയ ജീവിതത്തിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അനുപമയും അജിത്തും.
താൽക്കാലികമായി നൽകിയ ദത്ത് റദ്ദ് ചെയ്യുകയും കുഞ്ഞിനെ തിരിച്ചേൽപ്പിച്ച് ആന്ധ്ര സ്വദേശികളായ ദമ്പതിമാർ തിരിച്ച് പോകുന്നത് മലയാളികൾക്ക് നൊമ്പര കാഴ്ചയായിരുന്നു. ഇപ്പോഴിതാ കുഞ്ഞ് എയ്ഡൻ സ്വന്തം അച്ചനും അമ്മയ്ക്കുമൊപ്പം കഥകളൊന്നും അറിയാതെ സന്തോഷത്തോടെ വളരുകയാണ്. പല കോണുകളിൽ നിന്ന് പരിഹാസവും വിമർശനവും ഉണ്ടായെങ്കിലും അനുപമയെന്ന അമ്മയെ അതൊന്നും തളർത്തിയില്ല. പരിഹസിച്ചവർക്കും വിമർശിച്ചവർക്കുള്ള മറുപടി തന്നെയാണ് അനുപമ പങ്കുവെച്ച ചിത്രങ്ങൾ.