കുടത്തായി ജോളിയെ കടത്തിവെട്ടുന്ന സീരിയൽ കില്ലർ സൈനേഡ് മല്ലികയെന്ന കെ ഡി കെൻപമ

ബാംഗ്ലൂർ നഗരത്തെ ഒന്നടങ്കം ഞെട്ടിച്ച ആദ്യത്തെ വനിതാ സീരിയൽ കില്ലർ കർണാടകയിലെ കഗ്ഗലിപുര സ്വദേശിനിയായ സൈനേഡ് മല്ലിക ഏഴ് വർഷങ്ങളിലായി കൊലപെടുത്തിയത് ഏഴു സ്ത്രീകളെ. സൈനേഡ് മല്ലിക തന്റെ കൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത് 1999ൽ രണ്ട് സ്ത്രീകളെ കൊലപെടുത്തിയാണ് പിന്നീട് ഏഴ് വർഷത്തിനിടയിൽ മല്ലികയുടെ കൊലപാതകത്തിന് ഇരകളായത് സ്ത്രീകളായ അഞ്ചു പേർ.

മല്ലികയെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ ആഡംബര ജീവിതം നയിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് മോഷണം അങ്ങനെ ചെറിയ ചെറിയ മോഷണങ്ങൾ നടത്തി തന്റെ ജീവിതം തുടങ്ങി. മല്ലികയുടെ ജീവിത രീതിയിൽ സംശയം തോന്നിയ നാട്ടുകാർ പോലിസിൽ പരാതിപ്പെട്ടു പിന്നീട് പോലിസിന്റെ അന്വേഷണത്തിൽ മോഷണ കുറ്റത്തിന് മല്ലികയെ കർണാടക പോലിസ് അറസ്റ്റ് ചെയ്തു. മോഷണ കുറ്റത്തിന് ആറുമാസം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മല്ലികയെ ബന്ധുക്കൾ ഉപേക്ഷിച്ചു.

ഇനി എന്ത് ചെയ്താലും ചോദിക്കാൻ ആരും ഇല്ലയെന്ന തോന്നൽ മല്ലികയെ ഭക്തി മാർഗത്തിലേക്ക് നയിച്ചു അങ്ങനെ ഒരു ഭക്തയായി മല്ലിക ക്ഷേത്ര പരിസരത്ത് താമസം തുടങ്ങി പിന്നിട് ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകളോട് അടുപ്പം സ്ഥാപിച്ചു. അവരുടെ പ്രശ്ന പരിഹാരങ്ങൾക്കായി കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയതോടെ സ്ത്രീകൾക്ക് അടുപ്പം വർധിച്ചു ഈ അടുപ്പം മാല്ലിക ഉപയോഗിച്ചു.

പ്രശ്ന പരിഹാരത്തിനായി തന്റെ അടുത്തെത്തുന്ന സ്ത്രീകളെ ആളൊഴിഞ്ഞ സഥലത്ത് കൊണ്ട് പോയി
സൈനേഡ് കലർത്തിയ പുണ്യതീർത്ഥം കൊടുത്തായിരുന്നു കൊലപ്പെടുത്തിയിരുന്നത്. തുടർന്ന് ഇവരുടെ കഴുത്തിലും കൈയിലും ഉള്ള സ്വർണവും പണവും അപഹരിക്കുന്നതായിരുന്നു മല്ലികയുടെ രീതി.