കുടുംബ വഴക്കിനിടയിൽ മരുമകളുടെ അടിയേറ്റ് അമ്മായിയമ്മ കൊല്ലപ്പെട്ടു

അബുദാബി : മരുമകളുടെ അടിയേറ്റ് അമ്മായിയമ്മ കൊല്ലപ്പെട്ടു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് കൊല്ലപ്പെട്ടത്. അബുദാബിയിൽ മകനും മരുമകൾക്കുമൊപ്പം താമസിക്കുകയായിരുന്നു റൂബി മുഹമ്മദ്. സംഭവത്തിൽ മകൻ സഞ്ജു മുഹമ്മദിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷജനയും ഭർതൃ മാതാവ് റൂബി മുഹമ്മദും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു. സംഭവ ദിവസം വഴക്ക് കയ്യാങ്കളിയിൽ എത്തുകയും റൂബിയെ ഷജന മർദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ റൂബി ബോധരഹിതയായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  കേന്ദ്രആരോഗ്യമന്ത്രി ഡോ ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകുന്നു

അതേസമയം ഇക്കഴിഞ്ഞ ജനുവരിയിലാണ് സഞ്ജു മുഹമ്മദും, ഷജനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭാര്യയേയും മാതാവിനെയും സഞ്ജു തന്റെ അബുദാബിയിലുള്ള താമസ സ്ഥലത്ത് എത്തിക്കുകയായിരുന്നു. മരണത്തിൽ അബുദാബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റൂബി മുഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Latest news
POPPULAR NEWS