കുടുംബ വഴക്ക് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കൊല്ലം : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു. കൊട്ടാരക്കര പുല്ലുമല കല്ലുവിള സ്വദേശിനി രാമവതി (55) ആണ് ഭർത്താവ് രാജൻ (64) ന്റെ വെട്ടേറ്റ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജൻ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

രാമവതിയെ വെട്ടുന്നതിനിടയിൽ തടയാൻ ചെന്ന രാമവതിയുടെ സഹോദരി രതിയുടെ കൈ രാജൻ വെട്ടിമാറ്റി. രാമവതിയുടെ അമ്മ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഇതിന്റെ ചടങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടക്കുകയും ഇതിനായി ബന്ധുക്കൾ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ രാജനും രാമവതിയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ രാജനെ പോലീസ് വീട്ടിൽ കയറരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.

  കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിയിൽ വെച്ച് പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി റോബിൻ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ് നലകി ഹൈക്കോടതി

രാമവതിയും സഹോദരിയും നടന്ന് വരുന്ന വഴിയിൽ പതിയിരുന്നാണ് രാജൻ ആക്രമണം നടത്തിയത്. രാമവതിയെ കൊലപ്പെടുത്തിയതിന് ശേഷം കുടുംബ വീട്ടിലെത്തിയ രാജൻ തൂങ്ങി മരിക്കുകയായിരുന്നു. രാമവതിയെ ആക്രമിക്കുന്നതിൽ നിന്നും തടയാൻ ശ്രമിച്ച സഹോദരി രതി ആശുപത്രിയിൽ ചികിത്സയിലാണ്.

Latest news
POPPULAR NEWS