കുട്ടിക്കാലത്ത് കോളേജിലും ഇപ്പോളിതാ സിനിമയിലും നമ്മൾ ഒന്നിച്ചാണെന്നത് ഒരു അത്ഭുതകരമായ യാത്ര തന്നെയാണ് ; ഫഹദിന് ദുൽഖറിന്റെ പിറന്നാൾ ആശംസ

സിനിമാതാരം ഫഹദ് ഫാസിലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഫഹദിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. കുട്ടികളായിരിക്കുമ്പോഴും കോളേജ് കാലത്തും ഇപ്പോൾ സിനിമാരംഗത്തും സുഹൃത്തുക്കൾ ആകുക എന്നത് അത്ഭുതകരമായ യാത്രയാണെന്ന് ദുൽഖർ പിറന്നാൾ ആശംസകളോടൊപ്പം പറയുന്നു. കൂടെ ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.

ദുൽഖർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്:- ജന്മദിനാശംസകൾ ഷാനു! പലപ്പോഴും നമ്മൾ പുറത്തു പോകാറുണ്ടെങ്കിലും ചില കാരണങ്ങളാൽ ഒന്നിച്ചു ഫോട്ടോയെടുക്കാൻ തോന്നിയിരുന്നില്ല. കുട്ടിക്കാലത്ത് കോളേജിലും ഇപ്പോളിതാ സിനിമയിലും നമ്മൾ ഒന്നിച്ചാണെന്നത് ഒരു അത്ഭുതകരമായ യാത്ര തന്നെയാണ്. ഞങ്ങൾ നിന്നെയും നച്ചുവിനെയും സ്നേഹിക്കുകയും കുടുംബത്തെ പോലെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ പോലും നിനക്ക് നല്ലൊരു ജന്മദിനം തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.