കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുൻപിൽ ന-ഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ ആക്ടിവിസ്റ്റായ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി. കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിലാണ് രഹന ഫാത്തിമ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ കോടതി ഇത് തള്ളിയതിനെ തുടർന്ന് രഹന ഫാത്തിമയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് കരുതുന്നത്. തിരുവല്ല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത തന്റെ മകളെ ഉപയോഗിച്ച് ന-ഗ്നശരീരത്തിൽ ചിത്രം വരയ്ക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള കൃത്യമായ തെളിവുകളും പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹാനയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികൾക്ക് മുന്നിൽ ന-ഗ്നതാ പ്രദർശനം നടത്തുകയും അത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രഹന ഫാത്തിമയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാനസർക്കാരും കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്ന വേളയിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്വന്തം മക്കളെ ഉപയോഗിച്ച് കല എന്ന പേരിൽ എന്തും കാണിക്കാമെന്നുള്ള നില ഉണ്ടാകരുതെന്നും ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ വലിയ രീതിയിലുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മക്കളെ ഉപയോഗിച്ച് രഹാന ന-ഗ്നശരീരത്തിൽ ചിത്രം വരച്ച സംഭവം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിലവിൽ പോസ്കോ പരിധിയിൽ വരുന്ന കേസാണിതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ തനിക്കെതിരെ ഉയർത്തിയിട്ടുള്ള പോസ്കോ കേസ് നിലനിൽക്കില്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് മത രാഷ്ട്രീയ വൈരാഗ്യമുള്ളവരാണെന്നും ചൂണ്ടിക്കാട്ടിയാണ് രഹന ഫാത്തിമ ഹൈക്കോടതിയിൽ ഹർജി നൽകിയത്.