കുതിരവട്ടം മാനസീക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ പതിനേഴുകാരി ചാടിപ്പോയി

കോഴിക്കോട് : കുതിരവട്ടം മാനസീക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ പതിനേഴുകാരി ചാടിപ്പോയി. അഞ്ചാം വാർഡിൽ കഴിയുകയായിരുന്ന പതിനേഴുവയസുകാരിയാണ് ഓട് പൊളിച്ച് ചാടി പോയത്. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കടന്ന്കളഞ്ഞത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു യുവാവ് ചാടി പോകുകയും പിന്നീട് പിടിയിലാവുകയും ചെയ്തിരുന്നു. കുളിമുറിയുടെ വെന്റിലേറ്റർ തകർത്ത് അത് വഴിയാണ് യുവാവ് രക്ഷപെട്ടത്. ചാടിപ്പോയ യുവാവിനെ രാത്രിയോടെ പോലീസ് കണ്ടെത്തി തിരികെ എത്തിക്കുകയായിരുന്നു.

  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര

കഴിഞ്ഞ ആഴ്ചകളിലും സമാനമായ രീതിയിൽ യുവാവും യുവതിയും ചാടിപോയിരുന്നു. പതിനേഴുവയസുകാരി ഉൾപ്പെടെ ഇത് നാലാമത്തെ ആളാണ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയത്. ചുമരിൽ വെള്ളം നനച്ച് പത്രം കൊണ്ട് തുറന്നാണ് യുവതിയും യുവാവും രക്ഷപെട്ടത്. ഇവരെ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

Latest news
POPPULAR NEWS