കുന്നംകുളത്ത് ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം : ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരത്തംകോട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര സ്വദേശി റോയി, ഭാര്യ ജോമോൾ എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് റോയിയെ കണ്ടെത്തിയത്. ഭാര്യ ജോമോളുടെ മൃദദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.

  മാങ്ങ പറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു

ഞായറാഴ്ച രാത്രിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. മരിച്ച ജോമോൾ നാല് മാസം ഗർഭിണിയായിരുന്നു.

Latest news
POPPULAR NEWS