കുമ്പസര കഥയിൽ അവിഹിതമുണ്ടെങ്കിൽ പിന്നെ അതിന്റെ പേരിൽ ഭീഷണി പെടുത്തും ; വികരിയച്ചനെ കുറിച്ച് നാട്ടുകാരുടെ ആരോപണം ഇങ്ങനെ

കഴിഞ്ഞ ദിവസം പ്രചരിച്ച സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിയുടെയും യുവതിയുടെയും അശ്ലീല ദൃശ്യങ്ങൾ പടർന്നതോടെ വികാരിക്ക് എതിരെ കൂടുതൽ ആരോപണങ്ങളുമായി നാട്ടുകാർ. ജെയിംസ് മംഗലശ്ശേരി പലരോടും ഇത്തരത്തിൽ സമീപിച്ചിട്ടുണ്ടെന്നും അതിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

വികാരിയുടെ ഇത്തരത്തിൽ ഉള്ള പെരുമാറ്റം സഭയെ ബാധിക്കും എന്ന് ഉള്ളത് കൊണ്ട് പുറത്ത് ആരും പറയില്ലെന്നും എന്നാൽ നിരന്തരം ഇത്തരം പ്രവർത്തികൾ വികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും അതിന് എതിരെ നടപടി എടുക്കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.

മുതിർന്ന സ്ത്രീകൾ വഴുങ്ങുന്നില്ല എന്ന് കാണുമ്പോൾ സഭാ ചട്ടവും മറ്റും പറഞ്ഞു വികാരി പല യുവതികളെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. അ ശ്ലീല ദൃശ്യങ്ങൾ പ്രചരിച്ച സാഹചര്യത്തിൽ വികാരിക്ക് എതിരെ നടപടിയുമായി ഇടുക്കി രൂപത രംഗത്ത് വന്നിട്ടുണ്ട്.

Also Read  രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വികാരി സ്ഥാനത് നിന്ന് മാറ്റിയെന്നും കൂദാശ നൽക്കുന്നതിൽ നിന്നും അയോഗ്യനാക്കി എന്നുമാണ് അറിയിച്ചിട്ടുള്ളത്. വികാരിയുടെ പള്ളിയിൽ തന്നെയുള്ള കമ്മിറ്റി അംഗവുമായ വീട്ടമ്മയാണ് വീഡിയോയിൽ ഉള്ളത്. ലോക്ക് ഡൌൺ സമയത്ത് യുവതിയുടെ പള്ളിയിലെ സ്ഥിരം സന്ദർശനം നാട്ടുകാർ ഇതിന് മുന്നേ സംശയിച്ചിരുന്നു. ഫോൺ കേടായതിനെ തുടർന്ന് നന്നാകാൻ കൊടുത്ത കടയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നത് എന്നാണ് വിവരങ്ങൾ.

വീഡിയോ പ്രചരിപ്പിച്ചവർക്ക് എതിരെ ഇടവക അംഗങ്ങൾ സഭക്ക് പരാതി നൽകി എങ്കിലും ഇവർക്ക് എതിരെ വീട്ടമ്മയും വികാരിയും പരാതി നൽകാഞ്ഞതും ദൃശ്യത്തിൽ ഇവർ തന്നെയാണ് എന്ന് ഉറപ്പ് വന്നതും കൊണ്ടാണ് ഇടുക്കി രൂപത വികാരിക്ക് എതിരെ നടപടി എടുത്തതെന്നും സഭാ അംഗങ്ങൾ ആരോപിക്കുന്നു.