കുറച്ച് കാത്തിരിക്കു ; കൊറോണ വൈറസിനെതിരെ വാക്സിൻ തയ്യാറാകുന്നു

കുറച്ച് സമയം കാത്ത് നിൽക്കൂ, കൊറോണക്ക് എതിരെ വാക്സിൻ തയാറായി കഴിഞ്ഞിരിക്കുന്നു കോവിഡ് 19 നെ തടയാൻ ശക്തമായ വാക്സിൻ തയാറാക്കി കൊണ്ട് ഇരിക്കുകയാണെന്നും  അതിനായി അല്പം സമയം മാത്രം തരാൻ ആവിശ്യപ്പെട്ടികുകയാണ് പുലിസ്റ്റർ ജേതാവും കോളംമ്പിയ സർവകലാശാല മെഡിസിൻ വിഭാഗം പ്രൊഫസർ കൂടിയായ സിദ്ധാർഥ് മുഖർജി. ഒരു ആഭിമുഖത്തിന്റെ ഇടയിലാണ് വാക്സിൻ തയാറാക്കാൻ സമയം ചോദിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ലാബിൽ നിന്നും ഉണ്ടാക്കി എടുത്തതാണ് എന്ന വാദത്തിൽ സത്യം ഉണ്ടെന്ന് തോനുന്നില്ല എന്നും അദ്ദേഹം പറയുന്നു. വൈറസിനെ എങ്ങനെ തടയണമെന്നും അതിന്റെ ഘടന എങ്ങനെയെന്നും മനസിലായ സ്ഥിതിക്ക് പ്രതിരോധം എളുപ്പമാകും അതിനായി സമയം നൽകണം എന്നും മുഖർജി പറയുന്നു. മരുന്നിനെക്കാൾ ഫലപ്രദം വാക്സിനാണ് അതിന് ഉള്ള തയാറെടുപ്പ് തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.