കുറച്ച് ചുവട് വയ്ക്കുമ്പോൾ തന്നെ തളരുമായിരുന്നു, പക്ഷെ അതൊരു ഭാരമായി തോന്നിയില്ല ; തടി കുറച്ചതിനെ കുറിച്ച് സീരിയൽ താരം ദേവിചന്ദന

രാജൻ സിതാര സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ഭാര്യവീട്ടി പരമസുഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരമാണ് ദേവിചന്ദന. പിന്നീട് നിരവധി ചിത്രങ്ങളിൽ അമ്മയായും സഹനടിയായും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ താരത്തിന് സാധിച്ചു. രാക്ഷസരാജാവ്, നരിമാൻ, കസ്തൂരിമാൻ, വേഷം, തൽസമയം ഒരു പെൺകുട്ടി തുടങ്ങി ഇരുപതോളം മലയാളചിത്രങ്ങളിൽ അഭിനയിച്ച ദേവിചന്ദന ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ നിറ സാനിധ്യം കൂടിയായിരുന്നു.

DEVICHANDANA LATEST
സ്റ്റേജ് പരിപാടികളിലൂടെയും കോമഡി ഷോകളിലൂടെയും ഹാസ്യ താരമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. ചെറുപ്പം മുതലേ നൃത്തമഭ്യസിച്ച താരം നൃത്തധ്യപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ച് കയ്യടി നേടിയ താരം സിനിമ കൂടാതെ ഇപ്പോൾ ടെലിവിഷൻ പാരമ്പരകളിലും സജീവമാണ്. സ്ത്രീധനം, ഭാര്യ, എന്നി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പൗർണമി തിങ്കൾ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വസന്ത മല്ലിക എന്ന കഥാപാത്രത്തെയാണ് ഇതിൽ താരം ഇതിൽ അവതരിപ്പിക്കുന്നത്.

DEVICHANDANA
അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു ഗായകനായ കിഷോറുമായി താരം വിവാഹിതയാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഒരിക്കൽ വിദേശത്തു വച്ചു നടത്തിയ പ്രോമോ വീഡിയോയ്ക്ക് വേണ്ടിയുള്ള ഷൂട്ടിനിടായിലായിരുന്നു ദേവി ചന്ദന കിഷിറിനെ ആദ്യമായി കാണുന്നത്. പിന്നീട് രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആവുകയും പിനീട്പ്രണത്തിലാവുകയും കുറച്ചു വർഷങ്ങൾക്കു ശേഷം വിവാഹിതരാവുകയുമായിരുന്നു.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

ഇപ്പോഴിതാ തന്റെ സീരിയൽ വിശേഷങ്ങളെ കുറിച്ചു പറയുകയാണ് താരം. സീരിയലിലെ മേക്കപ്പിനെ ചൊല്ലി താരത്തിനുണ്ടായ ചില വിമർശനങ്ങളെ കുറിച്ചും ദേവി ചന്ദന പറയുന്നു. പ്രേക്ഷകർ കാണുന്ന രാത്രിയിലെ ചില രംഗങ്ങൾ പലപ്പോഴും
ഉച്ചയ്ക്ക്ഒക്കെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്നും ബെഡ്‌റൂമിലെ ഷൂട്ടോക്കെ അധികവും പകൽ സമയത്താണ് ചിത്രീകരിക്കുന്നത് അപ്പോഴൊക്കെ അരപ്പട്ടയൊക്കെ കെട്ടിയിട്ടുണ്ടാവും അതൊക്കെ കഥാപാത്രത്തിന്റെ ഭാഗമാണ്. ഒരേ സമയത്ത് തന്നെ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് കൊണ്ടാണ് ബെഡ്‌റൂം സീനുകളിൽ പോലും ഇത്രയും മേക്കപ്പിൽ താരങ്ങളെ പ്രേക്ഷകർ കാണുന്നതെന്നും ദേവിചന്ദന പറയുന്നു.
DEVICHANDANA PIC

സമയം എന്നത് വളരെ വിലപെട്ടതാണെന്നും താരം അതിനാലാണ് സീരിയൽ ഇത്തരത്തിൽ ചീത്രീകരണം നടത്തുന്നത്. തന്റെ ശരീരത്തെ കുറിച്ചും വണ്ണത്തെക്കുറിച്ചും വിമർശനങ്ങൾ കേൾക്കാറുണ്ട്. പക്ഷെ തടി എനിക്ക് ഇതുവരെ ഭാരമായിട്ട് തോന്നിയിട്ടില്ലെങ്കിലും എന്റെ നൃത്തത്തെ തടി ബാധിച്ചെന്നും അതിനാൽ തടി കുറയ്ക്കാൻ ശ്രമിച്ചുവെന്നും ദേവിചന്ദന പറയുന്നു. കൃത്യമായ വ്യായാമവും പിന്നെ യോഗയുമാണ് തടി കുറയ്ക്കാൻ തന്നെ സഹായിച്ചത്. ഭക്ഷണത്തിന്റെ കാര്യത്തിലും നല്ലപോലെ ശ്രദ്ധിച്ചെന്നും താരം പറയുന്നു. നൃത്തം ചെയ്യാൻ പറ്റാത്ത സമയം ഉണ്ടായിരുന്നു. കുറച്ച് ചുവട് വയ്ക്കുമ്പോൾ തന്നെ തളരുമായിരുന്നു ഇപ്പോൾ തടി കുറച്ചതിന് ശേഷം നന്നായി നൃത്തം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും ദേവി ചന്ദന പറയുന്നു.

Latest news
POPPULAR NEWS