പൗരത്വ ഭേദഗതി നിയമത്തിനു എതിരെയുള്ള പ്രതിഷേധം നരേന്ദ്ര മോദിയുടെ ഡൽഹിയിലെ ഒറ്റ പ്രസംഗത്തിൽ എട്ടു നിലയിൽ പൊട്ടിയെന്നു ആർ എസ് എസ് വിദ്യാർത്ഥി പ്രമുഖായായ വത്സൻ തില്ലങ്കേരി. കുറുനരികൾ ഓരിയിടുന്നത് സിംഹം ഇറങ്ങി ഗർജ്ജിക്കുമ്പോളാണെന്നും അതാണ് ഡൽഹിയിൽ നരേന്ദ്ര മോദി ഇറങ്ങി സംസാരിച്ചപ്പോൾ ഉണ്ടായതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
പാലക്കാട് സി എ എ അനുകൂലിച്ചു കൊണ്ട് നടന്ന മഹാറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പതിനായിരങ്ങൾ അണിനിരന്ന മഹാറാലി പാലക്കാട് ചിന്മയ തപോവനത്തിൽ നിന്നുമാരംഭിച്ചു. പാലക്കാട് കോട്ടമതനിയിൽ പൊതു സമ്മേളന പരിപാടിയോടെ സമാപിച്ചു.ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമം നടത്തുന്നതെങ്കിൽ ഒര്ർത്തുകൊള്ളുക ആർ എസ് എസ് ഉള്ളിടത്തോളം കാലം അതിന് അനുവദിക്കില്ലന്നും അത് നടക്കില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഇപ്പോൾ നടക്കുന്ന ഈ സമരം പാക്കിസ്ഥാൻ സ്പോൺസർ ചെയ്തതാണെന്നും രാജ്യത്തിനു എതിരെയുള്ള ഇത്തരം സമര പരിപാടികളിൽ നിന്നും കോൺഗ്രസും സിപിഎമ്മും പിന്മാറണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.