കുറെ നേരം നോക്കിയാൽ കുറേ സംഭവങ്ങൾ കാണാം ; വാന നിരീക്ഷണ ഉപകരണവുമായി കുട്ടികൾ

ലക്ഷകണക്കിന് പണം ചിലാക്കി വാന നിരീക്ഷണത്തിനായി ടെലസ്കോപ്പ് വാങ്ങുന്നവർക്ക് വെല്ലുവിളിയായി ഓമയ്ക്ക തടി വെച്ച് ടെലസ്കോപ്പ് ഉണ്ടാക്കി കാണിച്ചു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് രണ്ട് കുരുന്നുകൾ. വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്നത് ടെലസ്കോപ്പാണോ മൈക്രോസ്‌കോപ്പാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ ഇവരുടെ ഉത്തരം മൈക്രോസ്കോപ്പ് എന്നാണ് മറുപടി.

മൈസ്ക്രോകോപ്പ് എന്ന് ഇവർ പേരിട്ടിരിക്കുന്ന ഇത് ഉണ്ടാക്കിയിരിക്കുന്നത് ഓമ തടി വെച്ചാണ്. താഴെ വീണ് കിടക്കുന്ന ഓമതടി വെച്ച് ടെലസ്കോപ്പ് ഉണ്ടാക്കിയിരിക്കുന്ന വിരുതന്മാർ ഇതിനെ പറ്റി വിശദികരിക്കുന്നുമുണ്ട്. ഇതിൽ കൂടി നോക്കിയാൽ വാഴയില കാണാമെന്നും കൂട്ടത്തിൽ ഒരാൾ പറയുന്നു. തങ്ങൾ സ്വയം നിർമിച്ച ടെലസ്കോപ്പിനെ കുറിച്ച് വിശദമായി പഠിച്ചിട്ട് സംസാരിക്കുന്ന പോലെ പറയുന്ന ഇവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Also Read  പരിപാടി ഏൽപ്പിച്ചയാൾ വെള്ളമടിച്ച് ഓഫ് ആയി അവസാനം കണ്ടം വഴി ഓടേണ്ടി വന്നിട്ടുണ്ടെന്ന് പിഷാരടി

ഭൂമിയുടെ അറ്റം കാണാം സ്പേസ് ഷിപ് കാണാം തുടങ്ങി തിരിച്ചറിയാൻ കഴിയാത്ത ഒരു വസ്തുവിനെ ഇതിൽ കൂടി കണ്ടെന്നും ഇവർ അവകാശപ്പെടുന്നു എന്നാൽ പിള്ളേരെ കുറ്റം പറയാൻ ഒക്കില്ലന്നും കാരണം കോവിഡ് കാരണം വീട്ടിൽ തന്നെ ഇരുന്നാൽ ബോറടി മാറ്റാൻ ഇവർ സ്‌പേസ്‌ഷിപ് തന്നെ കണ്ടുപിടിക്കുമെന്നും കമെന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുകയാണ്.