ബോളിവുഡ് താരം സണ്ണിലിയോൺ പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മൂന്നാറിലെത്തിയ സണ്ണി ലിയോൺ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് കുളയട്ടയെ കൈയിൽ എടുക്കുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായത്. തരാം തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയ് സംവിധാനം നിർവഹിക്കുന്ന ഷീറോയിൽ പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്ന സണ്ണിലിയോൺ കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. മലയാളത്തിലും,തെലുങ്കിലും,തമിഴിലും, ഹിന്ദിയിലുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്.