കുളിക്കുന്ന ചിത്രം പങ്കുവെച്ച താരത്തിനോട് നാണമില്ലേ എന്ന് ചോദിച്ച യുവാവിന് താരത്തിന്റെ മറുപടി ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയും സുപരിചിതയുമായ ട്രാൻസ് വുമൺ നടിയാണ് അഞ്ജലി അമീർ. റാം സംവിധാനം ചെയ്ത മമ്മൂട്ടി നായക വേഷമണിഞ്ഞ പേരൻപിലൂടെയാണ് താരം സിനിമ ലോകത്തേക്ക് ശ്രദ്ധ പിടിച്ചു പറ്റുന്നത്. മോഡലിങ്ങിൽ സജീവമായ അഞ്ജലി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ച നടിയാണ്. താരം പുഴയിൽ കുളിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ പങ്കുവരച്ചിരുന്നു. എന്നാൽ അതിൽ വന്ന ഒരു മോശം കമന്റിനു മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.
Capture 1

ഫോട്ടോയിൽ നാണമില്ലേ എന്ന് ചോദിച്ചു കമന്റിട്ടവർക്ക് അതേ രീതിയിൽ തന്നെ മറ്റൊരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചാണ് താരം മറുപടി നൽകിയത്. അതിൽ താരം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: ആദ്യത്തെ പിക്കിൽ നാണമില്ലേ എന്ന് ചോദിച്ചവർക്ക് എന്തോ എനിക്ക് നാണം അല്പം കുറവാ my body my right. എന്നാണ് താരം മറുപടി നൽകിയത്. നിരവധി ആളുകൾ താരത്തിന്റെ കമന്റിന് പിന്തുണയുമായി രംഗത്തെത്തി. അഞ്ജലി അമീർ ഇതിന് മുൻപും പല വിഷയത്തിലും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. തന്റെ നിലപാട് തുറന്നു പറയുന്ന പ്രവണത കൂടിയുള്ള നടിയാണ് അഞ്ജലി അമീർ.

Also Read  മനസ് മയക്കുന്ന സൗന്ദര്യം, നേഹ റോസിന്റെ പുതിയ ചിത്രത്തിന് പിന്തുണയുമായി ആരാധകർ