കുളിമുറിയിൽ കുളിക്കുകയായിരുന്ന വീട്ടമ്മയുടെ നഗ്ന്ന ദൃശ്യം പകർത്തിയ നജീബിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തി എന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ സ്വകാര്യ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത് കുളിമുറിയിൽ കുളിക്കുകയായിരുന്ന വീട്ടമ്മയുടെ നഗ്‌ന ദൃശ്യം നജീബ് വീടിന്റെ സൺ സൈഡിൽ കയറി നിന്ന് കുളിമുറിയുടെ ജനാലയുടെ വിടവിലൂടെ മൊബൈൽ ക്യാമറ വഴി പകർത്തുകയായിരുന്നു അനക്കം കേട്ട് വീട്ടമ്മ ബഹളം വച്ചതോടെ ഇയാൾ ഓടുകയും എന്നാൽ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഇയാളെ തിരിച്ചറിയുകയുമായിരുന്നു.

യുവാവ് ഇത്തരത്തിൽ നേരത്തെയും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കനാമെന്ന് നാട്ടുകാർ ആവശ്യപെട്ടു. ഇയാളെ പല തവണ സംശയാസ്പദമായി പല വീടുകളുടെയും സമീപത്ത് കണ്ടതായും നാട്ടുകാർ പറയുന്നു. കൂടുതൽ വീടുകളിൽ ഇയാൾ മൊബൈൽ ക്യാമറ വച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.