കുഴൽപ്പണ കവർച്ച കേസിൽ സിപിഎം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

തൃശൂർ : ബിജെപി ക്കെതിരായ കുഴൽപ്പണ ആരോപണത്തിൽ പുതിയ വഴിത്തിരിവ്. കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തൃശൂർ കൊടുങ്ങലൂർ സ്വാദേശിയും സജീവ സിപിഎം പ്രവർത്തകനുമായ റെജിലിനെയാണ് പോലീസ് ചോദ്യം ചെയ്തത്. കുഴൽപ്പണം തട്ടിയെടുത്ത സംഘത്തിൽ നിന്നും റെജിൽ മൂന്ന് ലക്ഷം രൂപ കൈപറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.

  മകൻ മരിച്ച വിഷമത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് 54 മത്തെ വയസിൽ പിറന്നത് ഇരട്ടി മധുരവുമായി ഇരട്ടകുട്ടികൾ

കുഴൽപ്പണം തട്ടിയ സംഘത്തിലുണ്ടായിരുന്ന ദീപക്കിൽ നിന്നാണ് റെജിൽ മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയത്. ഇതിനെത്തുടർന്നാണ് അന്വേഷണ സംഘം റെജിലിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. കുഴൽപ്പണം കവർച്ച ചെയ്യപ്പെട്ടതിന് ശേഷം റെജിൽ നിരവധി തവണ കവർച്ച സംഘത്തെ ബന്ധപ്പെട്ടിരുന്നു. ബിജെപി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൂടിയാണ് റെജിൽ.

Latest news
POPPULAR NEWS