കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച മൂന്നാമത്തെ സംഘവും ഇന്ത്യയിൽ തിരിച്ചെത്തി

വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈറ്റിൽ തങ്ങിയിരുന്ന ആളുകളുടെ മൂന്നാമത്തെ സംഘവും ഇന്ത്യയിൽ തിരിച്ചെത്തി. രണ്ട് വിമാനങ്ങൾ കേരളത്തിലേക്കും ഒരണ്ണം പഞ്ചാബിലേക്കുമാണ് എത്തിയത്. കുവൈറ്റ്‌ സർക്കാർ അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് നൽകിയിരുന്നു. കുവൈറ്റ്‌ സർക്കാർ തന്നെയാണ് വിമാന ടിക്കറ്റും നൽകിയത്.

വിസാ ചട്ടങ്ങൾ തെറ്റിച്ചു ഏകദേശം 42, 000 ഇന്ത്യക്കാർ കുവൈറ്റിൽ താമസിക്കുമുണ്ടെന്നാണ് കുവൈറ്റ്‌ പുറത്ത്‌വിട്ട കണക്ക്. കുവൈറ്റിൽ നിന്നും കോഴിക്കോട് എത്തിയ ജസീറ എയർവേഴ്സിൽ 144 ഇന്ത്യക്കാർ ഉണ്ടായിരിന്നു. 800 ന് അടുത്ത് മലയാളികൾ കുവൈറ്റിലെ അഭയകേന്ദ്രങ്ങളിൽ നിലവിൽ ഉണ്ടെന്നാണ് റിപ്പോർട്ട്‌.

  വായ്പ്പ തിരിച്ചടയ്ക്കാൻ പണമില്ല ; പാർക്ക് പണയം വയ്ക്കാനൊരുങ്ങി പാകിസ്ഥാൻ

Latest news
POPPULAR NEWS