കൂടത്തായി കൂട്ടകൊലപാതക കേസ് പ്രതി ജോളിക്ക് കിട്ടാനുള്ളത് മുപ്പത് ലക്ഷം രൂപ ; അഭിഭാഷകന്റെ വെളിപ്പെടുത്തൽ അന്വേഷിക്കും

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതി ജോളിക്ക് മുപ്പത് ലക്ഷം രൂപ പലരിൽ നിന്നായി ലഭിക്കാനുണ്ടെന്ന് ജോളിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജോളിയുടെ അഭാവത്തിൽ കിട്ടാനുള്ള പണം വാങ്ങാൻ തന്നെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.

അതേസമയം അഭിഭാഷകന്റെ വെളിപ്പെടുത്തൽ അന്വേഷിക്കും. പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താനാണ് തീരുമാനം. പണം നല്കാനുള്ളവർക്ക് കേസിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. ജോളി നേരത്തെ നൽകിയ മൊഴിയിൽ റിയൽ എസ്റേറ്റുകാരുടെ വിവരങ്ങൾ ഉണ്ടെന്നാണ് സൂചന.