കൂടത്തായി കൊ-ലക്കേസിലെ പ്രതി ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച്: 20 മിനിറ്റ് മകനുമായി സംസാരിച്ചു

തിരുവനന്തപുരം: കൂടത്തായി കൂട്ട കൊ-ലപാതക കേസിലെ പ്രതിയായ ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. ഇത് സംബന്ധിച്ചുള്ള കാര്യം നോർത്ത് സോൺ ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. ജോളി തന്റെ മകനായ റോമോയെ ഫോണിൽ മൂന്നു തവണ വിളിക്കുകയും 20 മിനിറ്റ് സമയത്തോളം സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. റോമോ കേസിലെ പ്രധാന സാക്ഷി കൂടിയാണ്. കൂടാതെ സംഭവത്തിൽ മറ്റു സാക്ഷികളുടെയും സ്വാധീനം കൈക്കലാക്കാനുള്ള ശ്രമം ജോളി നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് ഐജി റിപ്പോർട്ടിൽ പറയുന്നത്.

8098551349 ഈ നമ്പറിൽ നിന്നുമാണ് ജോളി മകനെ ഫോൺ ചെയ്തത്. അവസാനമായി മേയ് 20 നാണ് ഫോൺ ചെയ്തതെന്നും തെളിഞ്ഞിട്ടുണ്ട്. കൂടാതെ സംഭാഷണത്തിന്റെ റെക്കോർഡ് കോപ്പി ഐജിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതേ നമ്പറിൽ നിന്ന് തന്നെ മറ്റു സാക്ഷികളെയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തി. എന്നാൽ ഇതുസംബന്ധിച്ചുള്ള കാര്യം പോലീസിനെ അറിയിച്ചിരുന്നുവെന്നും യാതൊരു വിധത്തിലുമുള്ള നടപടിയും കൈക്കൊണ്ടില്ലെന്നും റോയിയും ബന്ധുക്കളും പറയുന്നു. ജയിലിൽ നിന്നും ഫോണിൽ വിളിച്ചതിനെ തുടർന്ന് ചില സാക്ഷികൾ ജോളിയെ കാണാൻ എത്തിയതായി ഐജിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

  പോയത് സ്വന്തം ചിലവിൽ സര്‍ക്കാരിന് ഒരു നഷ്ടവും ഇതുമൂലം ഉണ്ടായിട്ടില്ല ; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സ്മിത മേനോൻ

മകനു റോമായെ ആദ്യം വിളിച്ചപ്പോൾ ഇനി വിളിക്കരുതെന്നും വിളിച്ചാൽ പോലീസിനെ അറിയിക്കുമെന്നും ജോളിയോട് പറഞ്ഞിരുന്നു. എന്നാൽ ഇതിനെ മുഖവിലക്കെടുക്കാതെയാണ് വീണ്ടും വീണ്ടും വിളിച്ചത്. ഇതെല്ലാം തെളിയിക്കുന്ന ഓഡിയോ റെക്കോർഡ് പോലീസിന് മുമ്പാകെ കൈമാറിയതായും റോമോ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെയും പോലീസിനെയും ജോളിക്ക് സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന്റെ തെളിവുകളാണ് ഈ കാണുന്നതെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെജി പറഞ്ഞു.

Latest news
POPPULAR NEWS