കൂടെ കൂടിയവർക്ക് ആവശ്യമുള്ളത് എന്തും നൽകും, ലഹരിമരുന്ന് വില്പനക്കാരുടെ ടീച്ചർ ആള് ചില്ലറക്കാരിയല്ലെന്ന് അന്വേഷണ സംഘം

കൊച്ചി : നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സുസ്മിത ഫിലിപ്പിനെതിരെ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന വലിയൊരു സംഘത്തെ നിയന്ത്രിച്ചിരുന്നത് സുസ്മിത ആയിരുന്നെന്നും. സംഘത്തിന് എല്ലാവിധ സഹായവും ചെയ്ത് കൊടുത്തതും സുസ്മിതയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

എറണാകുളത്തുള്ള ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് സുസ്മിത ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. യുവതികളും യുവാക്കളും ഉൾപ്പടെ നിരവധിപേർ സുസ്മിതയുടെ സംഘത്തിലുണ്ടെന്നാണ് വിവരം. ലഹരിമരുന്ന് കേസിൽ ഉൾപ്പെടുന്നവർക്ക് വൻ സാമ്പത്തിക സഹായമാണ് ഇവർ നൽകിയിരുന്നത്. ലഹരിമരുന്ന് വില്പനക്കാർക്കിടയിൽ ടീച്ചർ എന്നാണ് സുസ്മിത അറിയപ്പെടുന്നത്. ലഹരിമരുന്ന് ഇടപാടുകാർക്ക് കൈമെയ് മറന്ന് സഹായം ചെയ്യാനും സുസ്മിത തയാറാകുന്നതാണ് ടീച്ചർ എന്ന വിളിപ്പേര് വീഴാൻ കാരണം.

  കെഎസ്ആർടിസിയുടെ കെ സ്വിഫ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ പകടത്തിൽ രണ്ട് പേർ മരിച്ചു

അതേസമയം കാക്കനാട് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സുസ്മിത അടക്കമുള്ളവരെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ എക്സൈസ് സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്. സുസ്മിതയെകൂടാതെ നിരവധി യുവതിയുവാക്കൾ ഇനിയും അറസ്റ്റിലായേക്കുമെന്നാണ് സൂചന. സംഘം താമസിച്ചുരുന്ന ഫ്ലാറ്റിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.

Latest news
POPPULAR NEWS