കൂടെ താമസിച്ച അമ്മയുടെ കാമുകൻ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കി

പത്തനംതിട്ട : റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജു ആണ് അറസ്റ്റിലായത്.

ഭർത്താവിൽ നിന്നും അകന്ന് മകളോടൊപ്പം കഴിയുകയായിരുന്ന യുവതി കാമുകനെയും കൂടെ താമസിപ്പിച്ചിരുന്നതായാണ് വിവരം. പെൺകുട്ടിയുടെ അമ്മ അറിയാതെ പ്രതി നിരവധി തവണ പെൺകൂട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.

  അന്ന് റോഡ് റോളറിൽ വെള്ളമൊഴിക്കലായിരുന്നു ജോലി, ഇന്ന് അതെ സ്ഥലത്തെ സിഐയായി: അനുഭവകുറ്റിപ്പുമായി സിഐ കൃഷ്ണൻ

മാസങ്ങളായി പ്രതി ഇവർക്കൊപ്പം താമസിക്കുന്നതായി സമീപവാസികൾ പറയുന്നു. പതിമൂന്ന് വയസ് പ്രായമുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Latest news
POPPULAR NEWS