കൂട്ടുകാരിയുടെ വ്യാജ പ്രൊഫൈൽ വഴി അശ്ലീല സന്ദേശം ലഭിച്ച യുവതി പോലീസിൽ പരാതി നൽകി ; യുവാവ് അറസ്റ്റിൽ

കൊല്ലം: പുനലൂർ സ്വദേശിയും മഹാരാഷ്ട്രയിൽ ജോലി ചെയ്ത് വരികയും ചെയ്യുന്ന യുവതിക്ക് നഗ്ന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള അശ്ലീല സന്ദേശം അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റോബിന്‍ റോയി ജോണിയെയാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല സന്ദേശം കിട്ടിയതിനെ തുടർന്ന് യുവതിക്ക് എസ്പിക്ക് പരാതി ഇമെയിൽ വഴി നൽകിയിരുന്നു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

  കാണാതായ തോക്കുകൾ എങ്ങും പോയിട്ടില്ല: എസ്.എ. പി ക്യാമ്പിൽ തന്നെയുണ്ട്: പോലീസ് റിപ്പോർട്ട്‌ പുറത്ത്

യുവതിയുടെ കൂട്ടുകാരിയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയത് അതുപയോഗിച്ചാണ് യുവതിക്ക് നഗ്‌നദൃശ്യങ്ങളും അശ്ലീല മെസേജുകളും അയച്ചതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസമാണ് യുവാവ് ഇത്തരത്തിൽ മെസേജുകൾ അയക്കാൻ തുടങ്ങിയതെന്നും രണ്ട് മൂന്ന് തവണ പോലീസിൽ പരാതിപെടുമെന്ന് പറഞ്ഞെന്നും എന്നാൽ ഇതൊന്നും അയാൾ ചെവികൊണ്ടില്ലെന്നും യുവതി പറയുന്നു.

Latest news
POPPULAR NEWS