കൂട്ടുകാരോടൊപ്പം മല കയറാൻ പോയ യുവാവ് മലമുകളിൽ കുടുങ്ങി ; കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ പാതിവഴിയിൽവെച്ച് മടങ്ങി

പാലക്കാട് : മലമ്പുഴയിൽ കൂർമ്പാച്ചിമല കയറാൻ പോയ യുവാവ് മലയുടെ മുകളിൽ കുടുങ്ങി. ചെറാട്ടിൽ സ്വദേശി റഷീദയുടെ മകൻ ബാബു (21) ആണ് കൂർമ്പാച്ചിമലയിൽ നിന്നും തിരിച്ചിറങ്ങാൻ സാധിക്കാതെ കുടുങ്ങി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ബാബു ഉൾപ്പെടെയുള്ള മൂന്ന് സുഹൃത്തുക്കൾ എലിച്ചിരം മലയോട് ചേർന്നുള്ള കൂർമ്പാച്ചിമല കയറിയത്.

പാതി വഴിയിൽ ബാബുവിന്റെ സുഹൃത്തുക്കൾ രണ്ട് പേരും മല കയറ്റം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. എന്നാൽ ബാബു തിരിച്ചിറങ്ങാതെ വീണ്ടും കയറുകയായിരുന്നു. മലയുടെ മുകളിൽ ബാബു കുടിങ്ങികിടക്കാൻ തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇതുവരെ രക്ഷിക്കാനായിട്ടില്ല.

  പാട്ട് പാടുന്ന ആപ്പിലൂടെ പരിചയപ്പെട്ട ഗായകനൊപ്പം പ്രവാസിയുടെ ഭാര്യ ഒളിച്ചോടി

ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പാറകൾക്കിടയിൽ കിടക്കുന്നതായി കണ്ടത്തിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഉച്ചയോടെ പോലീസും അഗ്ന്നി ശമന സേനയും സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. യുവാവ് കുടുങ്ങിയ സ്ഥലം വനപാലകർ മനസിലാക്കിയെങ്കിലും അവിടേക്ക് എത്തിപ്പെടാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പരിക്ക് പറ്റിയ കാലുമായി യുവാവിന് താഴേക്കിറങ്ങാൻ സാധിക്കാത്തതും രക്ഷാപ്രവർത്തനത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പോലീസും അഗ്‌നിശമ സേനയും യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

Latest news
POPPULAR NEWS