കൃത്യമായി നികുതികൾ അടച്ചു, നടൻ മോഹൻലാലിന് കേന്ദ്രസർക്കറിന്റെ അംഗീകാരം

ചലച്ചിത്രതാരം നടൻ മോഹൻലാലിന് കേന്ദ്രസർക്കറിന്റെ അംഗീകാരം. നികുതികൾ കൃത്യമായി അടയ്ക്കുന്നതിനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്സസാണ് മോഹൻലാലിനെ അഭിനന്ദിച്ചത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പാങ്കുവെച്ചത്. കേന്ദ്ര ധനകാര്യമന്ത്രാലയം നൽകിയ സർട്ടിഫിക്കറ്റും താരം ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

അതേസമയം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും അംഗീകാരം നൽകിയ കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു. മോഹൻലാലിന് പുറമെ സിനിമ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാകാനും നിങ്ങൾക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത് മാൻ ആണ് മോഹൻലാലിന്റെ ആവസാനമിറങ്ങിയ ചിത്രം. ഒറ്റിറ്റി റിലീസ് ആയ ചിത്രം മികച്ച പ്രതികാരണം നേടി. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.