കൃഷ്ണനും ശ്രീരാമനും കെട്ടു കഥ യേശു മാത്രമാണ് ദൈവം ഓൺലൈൻ ക്ലാസിനിടെ വർഗീയ പരാമർശം നടത്തി അദ്ധ്യാപിക

തിരുവനന്തപുരം : കൃഷ്ണനും ശ്രീരാമനും കെട്ടു കഥ യേശു മാത്രമാണ് ദൈവം ഓൺലൈൻ ക്ലാസിനിടെ വർഗീയ പരാമർശം നടത്തി തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂൾ അദ്ധ്യാപിക ബ്രിന്ദ. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടയിലാണ് യേശു മാത്രമാണ് സത്യമെന്നും മറ്റുള്ള ദൈവങ്ങളൊക്കെ കെട്ട് കഥകളാണെന്നും ബ്രിന്ദ പരാമർശിച്ചത്.

കൃഷ്ണനും രാമനും കെട്ടുകഥയുടെ ഭാഗമാണെന്നും അതിനൊക്കെ തെളിവുകൾ ഉണ്ടെന്നും അദ്ധ്യാപിക വിദ്യാർത്ഥികളോട് പറഞ്ഞു. ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും അദ്ധ്യാപിക പ്രസ്താവനകൾ നടത്തി. വർഗീയ പരാമർശം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മാനേജ്‌മെന്റിൽ പരാതിപ്പെട്ടിരിക്കുകയാണ്.

  ഗുരുവായൂരപ്പന്റെ കാണിക്ക സ്വന്തമാക്കാൻ എത്തിയത് അമൽ മുഹമ്മദ് മാത്രം ; മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച് എറണാകുളം സ്വദേശി

അതേസമയം നേരത്തെയും കോട്ടൺ ഹിൽ സ്‌കൂളിൽ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്ന കാർട്ടൂണുകൾ സുവനീറിൽ പ്രസിദ്ധികരിച്ചിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഒടുവിലാണ് കാർട്ടൂൺ പിൻവലിച്ചത്. ഹൈന്ദവ വിശ്വാസമുള്ള വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ബോധപൂർവ്വം മതം കടത്തി വിടാനുള്ള തന്ത്രമാണ് അദ്ധ്യാപിക ചെയ്യുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Latest news
POPPULAR NEWS