കൃഷ്ണൻ കുട്ടി പണി തുടങ്ങി ; വളരെ പ്രതീക്ഷയോടെയാണ് കണ്ടത് പക്ഷെ മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കി തുറന്ന് പറഞ്ഞ് സാനിയ ഇയ്യപ്പൻ

ബാല്യകാല സഖി, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി ചലച്ചിത്ര ജീവിതം ആരംഭിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ഡിജോ ജോസഫ് ആന്റണി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിൽ നയികയായിട്ടായിരുന്നു താരത്തിന്റെ അഭനയജീവിതത്തിലേക്കുള്ള തിരിച്ചു വരവ് . ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച അഭിനയമായിരുന്നു ചിത്രത്തിൽ താരം കാഴ്ച വച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ താരത്തിന് ആരാധകർ ഏറെയാണ്. ലൂസിഫർ,പ്രേതം ടു, പ്രീസ്റ്റ്, കൃഷ്ണൻ കുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.

നടിയെന്നതിലുപരി മികച്ച മോഡലും നർത്തകിയുമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോ ഷൂട്ട് വിഡിയോകളും യാത്രകളും വ്യത്യസ്ത മാർന്ന നൃത്തങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മികച്ച ഡാൻസറായായ ബിഗ്‌ബോസ് താരം റംസാന്റെ കൂടെ നിരവധി നൃത്തങ്ങൾ ചെയ്തിട്ടുള്ള താരത്തിന്റെ വിഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വയറലായി മാറുന്നത്.

  ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയിച്ച് സംയുക്ത വർമ്മ

പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ള താരം. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപെട്ടാണ് വിമർശകരുടെ വായടപ്പിച്ചത്. ഇപ്പോഴിതാ താനഭിനയിച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുക്കാത്തതിലുള്ള സങ്കടം തുറന്ന് പറയുകയാണ് താരം.

ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ചിത്രമാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്നും ഷൂട്ടിങ്ങിനിടയിൽ പരിക്ക് പോലും പറ്റിയിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ ഒരുപാട് കഷ്ടപെട്ടിട്ടും ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയെന്നും, അത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം പറയുന്നു.

Latest news
POPPULAR NEWS