കെഎം മാണിക്കെതിരെ നിയസഭയിൽ നടന്ന കൈയ്യാങ്കളി ; മന്ത്രി വി ശിവൻകുട്ടിക്ക് പിന്തുണയുമായി ജോസ് കെ മാണി

തിരുവനന്തപുരം : കെഎം മാണി നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ എൽഡിഎഫ് നേതാക്കൾ നിയമസഭയിൽ നടത്തിയ കൈയ്യാങ്കളി കേസിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി. അതേസമയം കേസിലെ നിരപരാധിത്വം വിചാരണ കോടതിയിൽ തെളിയിക്കുമെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടിയുടെ വാക്കുകളെ ജോസ് കെ മാണി പിന്തുണച്ചു.

കോടതി വിധിയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല, തെറ്റും ശരിയും കോടതിയിൽ വിചാരണ നടന്നതിന് ശേഷം തീരുമാനിക്കട്ടെ എന്നും ജോസ് കെ മാണി പ്രതികരിച്ചു.

  വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നിയമസഭയിലെ കൈയ്യാങ്കളി കേസ് നടപടികൾ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവിശ്യപെടുകയും ഹർജി നൽകുകയും ചെയ്തിരുന്നു എന്നാൽ നിയമസഭയിൽ കാണിച്ച അതിക്രമം അംഗീകരിക്കാനാവില്ലെന്നും വിചാരണ നേരിടണമെന്നും കോടതി വിധിക്കുകയായിരുന്നു.

Latest news
POPPULAR NEWS