കെഎം മാണി അഴിമതിക്കാരനല്ല, മാധ്യമ വ്യാഖ്യാനങ്ങൾ തെറ്റെന്ന് സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം : അന്തരിച്ച മുൻ മന്ത്രി കെഎം മാണി അഴിമതിക്കാരനല്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം. കെഎം മാണി അഴിമതിക്കാരാണെന്നാണെന്ന് സർക്കാർ സത്യവാങ് മൂലത്തിൽ പറയുന്നില്ലെന്നും മാധ്യമങ്ങൾ തെറ്റായി വ്യാഖ്യനിക്കുകയായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

സർക്കാർ അഭിഭാഷകർ കെഎം മാണിയെ കോടതിയിൽ കുറ്റപ്പെടുത്തിയിട്ടില്ലെന്നും. മാധ്യമങ്ങൾ നൽകിയത് തെറ്റായ വർത്തകളാണെന്നും എ വിജയരാഘവൻ പറഞ്ഞു. മാധ്യമങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ ദുരുദ്ദേശമുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകന്റെ നിലപാടിനോട് കേരള കോൺഗ്രസ്സ് ജോസ് വിഭാഗം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കെഎം മാണി അഴിമതിക്കാരനല്ലെന്ന വാദവുമായി സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.