Wednesday, December 6, 2023
-Advertisements-
KERALA NEWSകെജ്‌രിവാളും കൂട്ടരും മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ജാമിയ മിലിയ ജിഹാദി സമരത്തിനു പിന്തുണ നൽകുകയും CAA വിരുദ്ധ...

കെജ്‌രിവാളും കൂട്ടരും മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ജാമിയ മിലിയ ജിഹാദി സമരത്തിനു പിന്തുണ നൽകുകയും CAA വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നുവെങ്കിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ തോൽക്കുമായിരുന്നു: കെ പി സുകുമാരന്‍ എഴുതുന്നു

chanakya news
-Advertisements-

ഡൽഹി തിരഞ്ഞെടുപ്പിൽ നടന്നതെന്തെന്നും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി എങ്ങിനെ ജയിച്ചെന്നുമെല്ലാം വിശദീകരിച്ചു ഉദാഹരണങ്ങൾ നിറത്തികൊണ്ട് എഴുത്തുകാരനായ കെ പി സുകുമാരൻ എഴുതുന്നു. എ എ പി പൗരത്വ നിയമത്തിനെതിരെ ഉള്ള സമരത്തിൽ പങ്കെടുത്തില്ല ജാമിയ മിലിയയിൽ ജിഹാദികൾക്ക് അനുകൂലമായി സംസാരിച്ചില്ല. അങ്ങിനെ ബുദ്ധിപൂർവം അരവിന്ദ് കേജരിവാൾ കാര്യങ്ങൾ നീക്കികൊണ്ട് വിജയം കൈവരിക്കുകയാണ് ഉണ്ടായത്.

-Advertisements-

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഡൽഹിയിലെ ചിത്രം വളരെ ക്ലിയർ ആണ്. ആം ആദ്മി പാർട്ടി പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിൽ പങ്കെടുക്കുകയോ ജാമിയ മിലിയ ജിഹാദികൾക്ക് അനുകൂലമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. അതായത് മുസ്ലീങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി വ്യാജമായ രാഷ്ട്രീയ പ്രചാരണത്തിൽ ആപ്പ് എന്ന പാർട്ടി മെനക്കെട്ടില്ല. അതേ സമയം കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് പ്രിയങ്ക ഗാന്ധി ജാമിയ മിലിയയിലും CAA വിരുദ്ധ സമരങ്ങളിലും പങ്കെടുക്കുകയും ചെയ്തു. കെജ്‌രിവാളും കൂട്ടരും മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ജാമിയ മിലിയ ജിഹാദി സമരത്തിനു പിന്തുണ നൽകുകയും CAA വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നുവെങ്കിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ തോൽക്കുമായിരുന്നു. അത് മനസ്സിലാക്കിയിട്ടാണ് കെജ്‌രിവാൾ അതിൽ നിന്ന് വിട്ടു നിന്നത്. അതിനാൽ തന്നെ കെജ്‌രിവാളിനു ഭരണത്തുടർച്ച ലഭിക്കുകയും ചെയ്യുന്നു.

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് എന്നത് ജനങ്ങളുടെ ഉത്സവം ആണ്. ഭരിക്കുന്ന സർക്കാരിനെ തെരഞ്ഞെടുക്കുക എന്നത് ജനങ്ങളുടെ ജന്മാവകാശം ആണ്. കാരണം രാജ്യം എന്നത് ജനങ്ങളുടെ സ്വന്തമാണ്. രാജ്യത്തിലെ വിഭവങ്ങളുടെ ഉടമകൾ ജനങ്ങളാണ്. അത് കൈകാര്യം ചെയ്യാനുള്ള അധികാരമാണ് ജനങ്ങൾ സർക്കാരിനു നൽകുന്നത്. അപ്പോൾ സർക്കാരിനെ ജനങ്ങൾ ഭൂരിപക്ഷ ഹിതം അനുസരിച്ച് തെരഞ്ഞെടുക്കണം. അതിനു ജനങ്ങളുടെ മുന്നിൽ ഒന്നിൽ കൂടുതൽ പാർട്ടികൾ ഉണ്ടാകണം. ബി.ജെ.പി.യോ കോൺഗ്രസ്സോ മാത്രമായാൽ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് എന്ന അവകാശം വിനിയോഗിക്കാനോ അതൊരു ഉത്സവമായി ആഘോഷിക്കാനോ കഴിയില്ല. ഈ ജനാധിപത്യ ബോധം എല്ലാ പാർട്ടിക്കാർക്കും വേണ്ടതാണ്.

ജനങ്ങൾക്ക് സർക്കാരിനെ തെരഞ്ഞെടുക്കാനും തെരഞ്ഞെടുപ്പ് ആഘോഷിക്കാനുമുള്ള അവകാശം നിഷേധിക്കുന്ന രണ്ട് സിദ്ധാന്തങ്ങളാണ് കമ്മ്യൂണിസവും ഇസ്ലാമിസവും. കമ്മ്യൂണിസത്തിൽ ഒരു പാർട്ടി മാത്രമേ പറ്റൂ. ജനങ്ങൾക്ക് വേറെ പാർട്ടിക്ക് വോട്ട് ചെയ്യാനോ സർക്കാർ ഉണ്ടാക്കാനോ കമ്മ്യൂണിസത്തിൽ അവകാശമില്ല. ഇസ്ലാമിസത്തിൽ ആണെങ്കിൽ ഖുർആനിൽ പറഞ്ഞ നിയമവും ഭരണസംവിധാനവും മാത്രമേ പറ്റൂ. ജനങ്ങൾക്ക് നിയമം ഉണ്ടാക്കാനോ മാറ്റം വരുത്താനോ ഒന്നിനും അവകാശമില്ല. ഭൂരിപക്ഷം ജനങ്ങൾ വോട്ട് ചെയ്ത് സർക്കാരിനെ തെരഞ്ഞെടുക്കുന്നതും വിവിധ വിശ്വാസങ്ങൾ നിലനിൽക്കുന്നതും ഇസ്ലാമിസം അനുവദിക്കുന്നില്ല. ഇസ്ലാമും ഇസ്ലാമിന്റെ നിയമവും ഇസ്ലാമിന്റെ ജീവിതവ്യവസ്ഥയും മാത്രമാണ് ശരി. അതുകൊണ്ട് ലോകം ഇസ്ലാമീകരിക്കണം. ഇതാണ് ഇസ്ലാം മൗലികവാദം. ഈ മൗലിക വാദത്തിൽ നിന്നാണ് താലിബാൻ, ഐസിസ് പോലുള്ള മുസ്ലീം ഭീകര പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നത്. മുസ്ലീങ്ങൾ എവിടെയുണ്ടോ അവിടെ മൗലികവാദവും മുസ്ലീം തീവ്രവാദവും ഉണ്ടാകും.

ഇന്ത്യയിൽ ജനാധിപത്യം നിലനിക്കാൻ രണ്ട് ഉപാധികൾ അനിവാര്യമാണ്. ഒന്ന് വിവിധ പാർട്ടികൾ, അതും ദേശീയ തലത്തിൽ രണ്ട് പ്രബല പാർട്ടികൾ വേണം. മറ്റൊന്ന് ഹിന്ദുക്കൾ മഹാഭൂരിപക്ഷം വേണം. മുസ്ലീം ജനസംഖ്യ പെരുകുന്നത് ജനാധിപത്യത്തിനും സമാധാനത്തിനും ഭീഷണിയാണ്. ഈ ഭീഷണി സാധാരണ മുസ്ലീങ്ങൾ നിമിത്തമല്ല. എന്നാൽ സാധാരണ മുസ്ലീങ്ങളെ മുസ്ലീം മൗലികവാദികളും മുസ്ലീം തീവ്രവാദികളും വരുതിയിലാക്കും. മുസ്ലീം മതം നവീകരിക്കപ്പെടാത്ത കാലത്തോളം ഇസ്ലാമിസം ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണിയാണ് എന്ന് സാധാരണ മുസ്ലീങ്ങളും മനസ്സിലാക്കണം. ബി.ജെ.പി.യല്ല തങ്ങളുടെ മതത്തിലെ പരിവർത്തന നിഷേധമായ മൗലികവാദമാണ് പ്രശ്നം എന്ന് മുസ്ലീങ്ങൾ മനസ്സിലാക്കിയാൽ നന്ന്.

ഹിന്ദുക്കൾ ഇന്ത്യയിൽ മഹാഭൂരിപക്ഷം ആയത് കൊണ്ടാണ് ഇവിടെ ജനാധിപത്യവും യഥാർത്ഥ സെക്യൂലറിസവും ബഹുസ്വരതയും ഒക്കെ നിലനിൽക്കുന്നത് എന്നും മുസ്ലീങ്ങൾ മനസ്സിലാക്കുക. ഹിന്ദു വേറെ ആറെസ്സെസ്സ് – ബി.ജെ.പി. ഹിന്ദുത്വ വേറെ എന്ന കുരുട്ട് വ്യാഖ്യാനം ഒന്നും വേണ്ട. ആറെസ്സെസ്സും ബി.ജെ.പി.യും കൂടി ഉൾപ്പെട്ടതാണ് ഇന്ത്യൻ ജനാധിപത്യം എന്ന് അംഗീകരിക്കാൻ ഞാൻ മുസ്ലീങ്ങളോടും കോൺഗ്രസ്സുകാരോടും ശക്തമായി ആവശ്യപ്പെടുകയാണ്. ആറെസ്സെസ്സിനെയും ബി.ജെ.പി.യെയും ഒരു മൂലയ്ക്ക് ഒതുക്കിയിട്ട് കോൺഗ്രസ്സിനെ ഒറ്റക്കക്ഷിയാക്കി വളർത്തിക്കളയാം എന്ന് മുസ്ലീങ്ങളും കോൺഗ്രസ്സുകാരും ഇനി വ്യാമോഹിച്ച് പോകരുത്. എന്നിട്ട് യാഥാർഥ്യ ബോധത്തിലേക്ക് ഉണർന്നെഴുന്നേൽക്കുക.

കോൺഗ്രസ്സ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം ആയി തുടരണമെങ്കിൽ ആ പാർട്ടി രണ്ട് കാര്യങ്ങൾ ചെയ്യണം. ഒന്ന് സോണിയ ഗാന്ധിയുടെ കുടുംബത്തിൽ നിന്ന് കോൺഗ്രസ്സ് പാർട്ടിയെ മോചിപ്പിക്കണം. രാഹുലും പ്രിയങ്കയും ഒക്കെ പ്രവർത്തിക്കട്ടെ. പക്ഷെ പാർട്ടി ഒരു കുടുംബട്രസ്റ്റ് ആക്കരുത്. ഒരു ജനാധിപത്യ പാർട്ടിയായി പുന:സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പത്ത് വർഷം കൊണ്ട് കോൺഗ്രസ്സ് ഇന്ത്യയിൽ സീറോ ആകും. അത് വേണോ എന്ന് കോൺഗ്രസ്സുകാർ തീരുമാനിക്കട്ടെ. പ്രാദേശിക തലത്തിൽ വിവിധ പാർട്ടികൾ ഉള്ളത് കൊണ്ട് കോൺഗ്രസ്സ് ഇല്ലെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിനു ഒരു കോട്ടവും വരാനില്ല താനും.

ഡൽഹിയിലെ ചിത്രം വളരെ ക്ലിയർ ആണ്. ആം ആദ്മി പാർട്ടി പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിൽ പങ്കെടുക്കുകയോ ജാമിയ മിലിയ…

KP Sukumaran यांनी वर पोस्ट केले सोमवार, १० फेब्रुवारी, २०२०

-Advertisements-