കെടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്തത് തീവ്രവാദ ബന്ധമുള്ള കേസുകളുടെ വകുപ്പ് പ്രകാരം

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്തത് തീവ്രവാദ ബന്ധമുള്ള കേസുകളുടെ വകുപ്പ് പ്രകാരം. എൻഐഎ നൽകിയ നോട്ടീസിലാണ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് വ്യക്തമാകുന്നത്.

അതെ സമയം തന്നെ വിളിപ്പിച്ചത് മതഗ്രന്ഥം കൊണ്ട് വന്നതിനെ കുറിച്ചുള്ള മൊഴി എടുക്കാനാണെന്ന് മന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു എന്നാൽ അത് നുണയാണെന്ന് തെളിയിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.തീവ്രവാദ ബന്ധം,തീവ്രവാദത്തിന് വേണ്ടി പണം സ്വരൂപിക്കൽ എന്നിവ ചേരുന്ന വകുപ്പാണ് നോട്ടീസിൽ പറയുന്നത്.