കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ ; സീരിയലിനെ വിമർശിച്ച് കുറിപ്പ്

ടെലിവിഷൻ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന മലയാളികളുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന കുടുംബ വിളക്ക്. സീരിയൽ സംപ്രേഷണം തുടങ്ങിയിട്ട് മാസങ്ങളെ ആയുള്ളൂവെങ്കിലും സീരിയൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്താൻ ഈ പരമ്പരയ്ക്ക് പെട്ടെന്ന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സീരിയലിനെ വിമർശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ചർച്ചയാവുന്നത്. കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ. പിന്നെ അവിഹിതം നാണംകെട്ട കുടുംബ സീരിയൽ എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

തന്തയുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന ഒരു മകൾ!

Also Read  ക്ലാസ്സ് കട്ട് ചെയ്ത് വാടകയ്ക്ക് ബൈക്കുമെടുത്ത് കറക്കം ; കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം പങ്കുവെച്ച് ചാക്കോച്ചൻ

ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടിൽ താമസമാക്കിയ മകനു ഫുൾ സപ്പോർട്ടുമായി, മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ!!

പക്ഷേ പേരാണ് ഏറ്റവും വലിയ കോമഡി – കുടുംബവിളക്ക്!!” – ഇതാണ് വിമര്ശനങ്ങൾക്ക് വഴിവെക്കുന്ന പോസ്റ്റ്.
ഒരാൾക്കു ഒരു തരത്തിലും യോജിക്കാൻ പറ്റാത്ത ഒരു കഥയാണ് സീരിയലിന്റേത് എന്നിട്ടും റേറ്റിംഗിൽ ഒന്നാം സ്ഥാനത്തു ഇപ്പോഴും തുടരുന്നു എന്നത് മലയാളികൾ ഇപ്പോഴും ഇതുപോലുള്ള പരസ്ത്രീ ബന്ധം, അമ്മായിയമ്മപ്പോര് ഒക്കെ ഉള്ള കഥകൾ കേൾക്കാൻ ഇഷ്ട്ടപെടുന്നു എന്നതിന്റെ തെളിവാണ്. മീരവാസുദേവാണ് ഇതിലെ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.