കെസി വേണുഗോപാലിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കൂ ; കെസി വേണുഗോപാലിനെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് ഫ്ളക്സുകൾ

കോഴിക്കോട് : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിലും ദയനീയമായി പരാജയപെട്ടതിന് പിന്നാലെ കോൺഗ്രസ്സ് എഎഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് ഫ്ളക്സുകൾ. നിരവധി സ്ഥലങ്ങളിൽ കെസി വേണുഗോപാലിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ഫ്ളക്സുകൾ ഉയർന്നു.

കെസി വേണുഗോപാലിന്റെ ജന്മനാടായ കണ്ണൂരിലാണ് ആദ്യം ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് പാളയം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഫ്ലെക്സുകൾ പ്രത്യക്ഷപെട്ടു. മലയാളത്തിലും ഹിന്ദിയിലും എഴുതിയ രീതിയിലായിരുന്നു ഫ്ളക്സുകൾ ഉയർന്നത്. കെസി വേണുഗോപാലിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്ളക്സുകളിലൂടെ ആവശ്യപ്പെടുന്നത്. കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് വിവരം.

  കർണ്ണാടക മോഡൽ ട്വിസ്റ്റ്‌ മധ്യപ്രദേശിലും ഉണ്ടാകുമോ? ജ്യോതിരാദിത്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

അതേസമയം ഫ്ളക്സുകൾ ഉയർന്നത് അറിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു. പോസ്റ്റർ പതിക്കുന്നതും സമൂഹ മാധ്യമങ്ങൾ വഴി എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും അച്ചടക്ക ലംഘനമാണെന്നും അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെയും,സോണിയ ഗാന്ധിക്കെതിരെയും സംസാരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു.

Latest news
POPPULAR NEWS