തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആർ ടി സി ബസുകൾ ബുധനാഴ്ച മുതൽ ഓടി തുടങ്ങുന്നതിന്റെ ഭാഗമായി സമയക്രമങ്ങൾ തീരുമാനിച്ചു. രവിലെ 7:30 മുതൽ 10:30 വരെയും വൈകിട്ട് 4:00 മുതൽ 7:00 മണിവരെയുമാണ് ബസുകൾ സർവീസ് നടത്തുന്നത്. ബസിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായും ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കാതിരിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരമൊരു തീരുമാനം.
കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു പുതുക്കിയ യാത്രാ നിരക്കുകൾ കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. മിനിമം ചാർജ് 12 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഒരു ബസിൽ 23 മുതൽ 27 പേർക്ക് മാത്രമേ യാത്ര ചെയ്യുന്നതിനുള്ള അനുമതിയുള്ളു. കൂടാതെ യാത്രക്കാർ നിർബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും ഒരു ദിവസം കെ എസ് ആർ ടി സിയ്ക്ക് 42 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നുമാണ് സർക്കാർ കണക്കു കൂട്ടുന്നത്.