കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയും വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയും ചോദ്യം ചെയ്തതിനെ തുടർന്ന് കേസിലെ നിർണായക ഘട്ടത്തിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടർ കടന്നു. നിലവിൽ ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമേ തേടിയിട്ടുള്ളൂ. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിപ്പിക്കും.

എടപ്പാളിലേക്ക് മതഗ്രന്ഥങ്ങൾ കൊണ്ടു പോകുന്നതിനിടയിൽ ഡി-ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടർ സംശയം നിലനിർത്തുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ ശക്തമായ രീതിയിലുള്ള മറുപടി നൽകാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷമായിരിക്കും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക. കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ഇന്നലെ രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടർ മന്ത്രി കെ ടി ജലീലിനെ ചോദ്യംചെയ്തത്. രാവിലെ 9 മണി മുതൽ 11 മണി വരെ നീണ്ട സമയത്തോളം അദ്ദേഹത്തെ അതീവ രഹസ്യമായി ചോദ്യം ചെയ്തിരുന്നു.