തിരുവനന്തപുരം: കെ ഫോണിനായി നാട്ടിലെ യുവാക്കൾ കാത്തിരിക്കുകയാണ്. നാടിന്റെ പ്രതീക്ഷയാണത്. സംസ്ഥാനത്ത് എല്ലാ വീട്ടിലും ഇന്റർനെറ്റ് എത്തുന്നത് ചിലർക്ക് പ്രയാസമുണ്ടാക്കും. അന്വേഷണ ഏജൻസികൾ നിക്ഷിപ്ത തലപര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുത്തക കമ്പനികളുടെ വക്കാലത്തുമായി ഒരു അന്വേഷണ സംഘവും ഇങ്ങോട്ട് വരേണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.