കെ റെയിലിനായി സ്ഥാപിച്ച കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കൊണ്ടിട്ട് ബിജെപി

തിരുവനന്തപുരം : കെ റെയിലിനായി സ്ഥാപിച്ച കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കൊണ്ടിട്ട് ബിജെപി. ബിജെപി വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ കല്ലുകൾ ക്ലിഫ് ഹൗസിന് മുന്നിൽ കൊണ്ടിട്ടത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കല്ലുകളാണ് ബിജെപിയുടെ നേതൃത്വത്തിൽ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കൊണ്ടിട്ടത്.

കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി മനസിലാക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിവി രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കല്ലുകൾ കൊണ്ടിടാനാണ് ബിജെപി [യുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ലാവ്ലിനിൽ കമ്മീഷൻ വാങ്ങിയ പിണറായി വിജയൻറെ അവസാന കളിയാണിതെന്നും വിവി രാജേഷ് പറഞ്ഞു.

  ഫുട്‌ബോൾ കളിക്കുന്നത്തിനായി സുഹൃത്തുക്കൾക്കൊപ്പം പോയ വിദ്യാർത്ഥിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയായെത്തിയ വനിതാ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തീരുമാനം.

Latest news
POPPULAR NEWS