കെ റെയിലിനെതിരെ സമരം ചെയ്ത യുവതികൾക്ക് നേരെ പോലീസിന്റെ പരാക്രമം

കോട്ടയം : കെ റെയിലിനെതിരെ സമരം ചെയ്ത യുവതികൾക്ക് നേരെ പോലീസിന്റെ പരാക്രമം. ചങ്ങനാശേരി മടപ്പള്ളിയിൽ കെ റെയിലിനെതിരെ പ്രതിഷേധം നടത്തിയ യുവതികൾക്ക് നേരെയാണ് പോലീസ് അക്രമണം നടത്തിയത്. സമരക്കാരായ യുവതികളെ റോഡിലൂടെ വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്ന് മാറ്റിയത്.

കെ റെയിലിനെതിരെ മുണ്ടുകുഴിയിൽ മനുഷ്യ മതിൽ തീർത്തു. മണ്ണെണ്ണ നിറച്ച കുപ്പികളുമായെത്തിയ പ്രതിഷേധക്കാർ ആത്മഹത്യ ഭീഷണി മുഴക്കി. കെ റെയിലിനായി കല്ലിടാനെത്തിയ വാഹനങ്ങളുടെ ചില്ലുകൾ പ്രതിഷേധക്കാർ എറിഞ്ഞ് തകർത്തു. കല്ലുമായെത്തിയ വാഹനത്തെയും ഉദ്യോഗസ്ഥരെയും കൂകി വിളിയോടെ ജനങ്ങളും പ്രതിഷേധക്കാരും മടക്കി അയച്ചത്.

  യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം റിസോട്ടിൽ എത്തിച്ച് പീഡിപ്പിച്ചു ; മോഡൽ അറസ്റ്റിൽ

അതേസമയം വൈക്കം,കോട്ടയം,ചങ്ങനാശേരി മീനച്ചിൽ തുടങ്ങിയ താലൂക്കുകളിൽ 272 ഏക്കറാണ് കെ റെയിലിനായി ഏറ്റെടുക്കേണ്ടത്. കോട്ടയത്തെ പതിനാല് വില്ലേജുകൾ ഉൾപ്പടെ ജനവാസ കേന്ദ്രങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഈ മേഖലകളിലേക്ക് എല്ലാം സമരം വ്യാപിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Latest news
POPPULAR NEWS