കെ സുരേന്ദ്രൻ പ്രധാന പാർട്ടിയുടെ നേതാവാണ്: അദ്ദേഹം യാത്ര ചെയ്തത് വിവാദമാക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്ര നടത്തിയെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം ലംഘിച്ചുവെന്നും പറയുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ സുരേന്ദ്രൻ ഒരു പ്രധാന പാർട്ടിയുടെ നേതാവാണെന്നും പൊതു പ്രവർത്തകർക്ക് ചിലപ്പോളത്തെ ഇത്തരം യാത്രകൾ നിഷിദ്ധമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഞ്ചരിക്കേണ്ട ആവശ്യകത ഉണ്ടായത് കൊണ്ടാവാം അദ്ദേഹം സഞ്ചരിച്ചതെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

  Kilikollur Case | സൈനികന് മർദ്ദനമേറ്റു എന്നാൽ മർദിച്ചത് ആരാണെന്ന് അറിയില്ല ; കിളികൊല്ലൂർ സംഭവത്തിൽ പോലീസിന്റെ വിചിത്രമായ റിപ്പോർട്ട്

കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ലംഘിച്ചുവെന്ന് ചൂണ്ടക്കാട്ടി സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ഡി ജി പിയെ വിളിച്ചു അദ്ദേഹത്തിന്റെ പെർമിഷൻ വാങ്ങിയ ശേഷം ജില്ലാ പോലീസ് മേധാവിയുടെ അനിമതിയോടെയാണ് കെ സുരേന്ദ്രന്‍ പോയതെന്നും മാധ്യമങ്ങളുടെ പ്രചരണം ചെവിക്കൊള്ളേണ്ടതില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

Latest news
POPPULAR NEWS